കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി.ജെ. ജോസഫ്. നിയമസഭാ കക്ഷിനേതാവ് എന്ന നിലയിലാണ് കത്ത് നല്‍കുന്നത്.
ജോസ് വിഭാഗം എംഎല്‍എമാര്‍ സ്വാഭാവികമായ നടപടി നേരിടേണ്ടി വരും. അവരുടെ രാജി ജനങ്ങള്‍ ആവശ്യപ്പെടും. ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയെന്നും ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.