തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
സേവ് കോൺഗ്രസ് മൂവാറ്റുപുഴ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴ അർഹിക്കുന്നില്ല എന്നാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റ് നൽകാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരേ മൂവാറ്റുപുഴയിൽ നേരത്തെ തന്നെ പ്രാദേശിക നേതൃത്വത്തിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു.
ഈ സീറ്റിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും അവകാശം ഉന്നയിച്ചിട്ടുണ്ട്.