ജയ്സണ്‍ കിഴക്കയില്‍
ഡബ്ളിന്‍: കൊറോണയെ തോല്‍പ്പിച്ച നൂറ്റിമുന്നുകാരി മുത്തശ്ശി അയര്‍ലന്‍ഡിന്റെ താരമായി.പ്രായമായവരെ കോവിഡ് പെട്ടെന്നു കീഴ്പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇവര്‍ രോഗ മുക്തയായത്. ഡബ്ളിന്‍ റഹെനിയില് ജോസഫൈന് സിലോയാ(103)ണ് കോവിഡിനു പിടി നല്‍കാതെ രക്ഷപ്പെട്ടത്.
രോഗബാധയേത്തുടര്‍ന്ന് ഇവര്‍ രണ്ടാഴ്ചയായി റഹേനി നഴ്സിംഗ് ഹോമില്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു.പൊടുന്നനെ ആരംഭിച്ച ചുമയേത്തുടര്ന്ന് നടത്തിയ ടെസ്റ്റിലാണ് സിലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അയര്‍ലന്‍ഡില്‍ കോവിഡ് രോഗബാധിതരായ എണ്പത്തന്ഞ്ചുകഴിഞ്ഞ മൂന്നിലൊന്നോളം പേരും മരണത്തിനു കീഴടങ്ങുന്ന അവസ്ഥയിലാണ് സിലോയുടെ അത്ഭുതകരമായ തിരിച്ചു വരവ്.സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധനിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും കര്‍ശനമായി പാലിക്കണമെന്നാണ് നൂറ്റിമൂന്ന്കാരി മുത്തശ്ശിയുടെ അഭ്യര്‍ത്ഥന.
രോഗത്തെ അത്ഭുതകരമായി അതിജീവിച്ചതിന്റെ ആഹ്ളാദത്തിലാണിവര്‍. ഈ സന്തോഷം നേരിട്ട് പങ്കുവെയ്ക്കാന്‍ തന്റെ ബന്ധുമിത്രാദികളെ കാണാന്‍ പറ്റാത്തതിലുള്ള വിഷമം മാത്രമാണ് ഇവര്‍ക്കിപ്പോഴുള്ളത്.
അയര്‍ലന്‍ഡില്‍ കോവിഡ് പശ്ചാത്തലത്തില്‍ എഴുപത് കഴിഞ്ഞവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നൂറ്റിമൂന്നാം വയസ്സിലും മുത്തശ്ശി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിവരുന്നു.
ഇതിനാലാണ് കൊറോണ വൈറസിനു തന്നെ കീഴ്പ്പെടുത്താന്‍ കഴിയാതിരുന്നതെന്നാണ് ഇവരുടെ വിശ്വാസം. അയര്‍ലന്‍ഡില്‍ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂവായിരം കടന്നു. മരണസംഖ്യ ആയിരത്തിഅഞ്ഞൂറിലേക്കടുത്തു.
പതിനേഴായിരം പേര്‍ക്ക് രോഗം ഭേദമായി.കര്‍ശന ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് ഇപ്പോള്‍ രോഗബാധിതരുയെ എണ്ണത്തിലും മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്.