തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. തെറ്റിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അവർ പറഞ്ഞു.
സിപിഎം കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്രാ തെരേസ ജോണിനെതിരേ സർക്കാർ നടപടിക്കൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
ചൈത്ര തെറ്റ് ചെയ്തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നും അവർ പറഞ്ഞു.വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.