തിരുവനന്തപുരം: സിപിഎം കോടതിയും പോലീസുമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. നേതാക്കൻമാർ പ്രതികളാകുന്ന കേസിൽ കമ്മിഷന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു അധ്യക്ഷയുടെ പ്രതികരണം
നിങ്ങൾ ചോദിക്കുന്ന ചോദ്യമേതെന്ന് എനിക്കറിയാം. ആ കേസിൽ അവർ പറഞ്ഞതാണ് സംഘടനാ പരമായ നടപടിയും പാർട്ടി അന്വേഷണവും മതിയെന്ന്.
എന്റെ പാർട്ടി ഒരു കോടതിയും പോലീസ് സ്റ്റേഷനുമാണ്. സ്ത്രീ പീഡനപരാതികളിൽ ഏറ്റവും കർക്കശമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. അതിൽ അഭിമാനമുണ്ട്. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈൻ പറഞ്ഞു.
പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരേ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്നു പറഞ്ഞു.
എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരേ കേസ് എടുത്തിരുന്നു. എ. വിജയരാഘവന്റെ പരാമർശത്തിനെതിരെ താൻ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈൻ ചൂണ്ടിക്കാട്ടി.