പെർത്ത്: പെർത്ത് ടെസ്റ്റിനിടെ പരിക്കേറ്റ പേസർ ഹസല്‍വുഡിന് പരമ്പര നഷ്ടമായേക്കുമെന്ന് ആശങ്ക. രണ്ടാം ദിവസം ഹാംസ്ട്രിക് ഇഞ്ചുറിയെ തുടർന്നു താരം കളംവിട്ടിരുന്നു. ഒന്നാം ഇന്നിംഗ്സിൽ എട്ടു പന്തുകൾ മാത്രമെറിഞ്ഞ താരം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
മത്സരത്തിൽ താരം തുടർന്നു കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായിരിക്കുകയാണ്. ഹസല്‍വുഡിനെ എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാനിംഗ് ഫലങ്ങൾ ലഭിച്ചാൽ മാത്രമേ താരത്തിന് മത്സരത്തിൽ തുടരാനാകുമോ എന്നതിൽ വ്യക്തത വരുകയുള്ളു.
ഇതോടെ രണ്ടു ടീമും പത്തു പേരായി ചുരുങ്ങിയിരിക്കുകയാണ്. നേരത്തെ, ന്യൂസിലൻഡ് താരം ലൂക്കി ഫെർഗൂസണും പരിക്കു മൂലം പുറത്തായിരുന്നു.