തൊടുപുഴ: ചട്ടലംഘനം നടത്തി സർവീസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ബസുടമയുടെ ഭീഷണി. തൊടുപുഴയിലെ ജോഷ് ബസിന്റെ ഉടമ ജോഷിയാണ് എവിഎം അജീഷിനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. ഭീഷണിയുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. എവിഎം ബസുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടാണ് ജോഷ് ബസിൽ എവിഎം പരിശോധന നടത്തിയത്. വേഗപ്പൂട്ട് ഘടിപ്പിക്കാതെയാണ് ബസ് സർവീസ് നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് എവിഎം ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.
പിന്നാലെയാണ് ബസുടമ ഫോണിൽ വിളിച്ച് ഫിറ്റ്നസ് റദ്ദാക്കിയാൽ സർവീസിലുണ്ടാകില്ലെന്ന് ഭീഷണി മുഴക്കിയത്. ആരാണ് ജയിക്കുന്നതെന്ന് നോക്കാമെന്നും എവിഎമ്മിനെ ജോഷി വെല്ലുവിളിച്ചു.