ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടറില്‍. ആറാം സീഡായ ഇംഗ്ലണ്ടിന്റെ സാറ ജെയ്ന്‍ പെറിയെ അട്ടിമറിച്ചാണ് ജോഷ്ന ക്വാര്‍ട്ടറില്‍ കടന്നത്.
സ്കോര്‍: 11-4, 6-11, 14-12, 11-9. ഇംഗ്ലീഷ് താരത്തിനെതിരേ ജോഷ്ന ഏഴു വര്‍ഷത്തിനുശേഷമാണ് ജയിക്കുന്നത്. 2012ലെ ചെന്നൈ ഓപ്പണിലാണ് സാറയെ ഇന്ത്യന്‍ താരം അവസാനമായി കീഴടക്കിയത്.
ലോക ചാമ്പ്യനും 21-ാം റാങ്കുകാരിയുമായ നികോളിനെ കീഴടക്കിയായിരുന്നു ജോഷ്ന പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. എട്ടാം സീഡായ ന്യൂസിലന്‍ഡിന്റെ ജോയെല്‍ കിംഗിനെയാണ് ക്വാര്‍ട്ടറില്‍ ജോഷ്നയ്ക്കു നേരിടേണ്ടത്.