റിയാദ്: ബോക്സിംഗ് റിംഗിന്റെ ലോക അധിപനെ നിശ്ചയിച്ച പോരാട്ടത്തിൽ ആൻഡി റൂയിസ് ജൂണിയറിനെ നിലംപരിശാക്കി ആന്റണി ജോഷ്വ ചാന്പ്യനായി. ആറു മാസം മുന്പ് നഷ്ടപ്പെട്ട ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം അതോടെ ബ്രിട്ടന്റെ ജോഷ്വ തിരിച്ചുപിടിച്ചു. മെക്സിക്കൻ അമേരിക്കൻ താരമായ ആൻഡി റൂയിസ് ജൂണിയറിനെ 118-110, 118-110, 119-109നാണ് ജോഷ്വ ഇടിച്ചിട്ടത്. പ്രഫഷണൽ ബോക്സിംഗിൽ 24 മത്സരങ്ങളിൽ ജോഷ്വയുടെ 23-ാം ജയമാണ്. ആൻഡി റൂയിസിനോട് മാത്രമാണ് ജോഷ്വ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളൂ.
കിരീടം തിരിച്ചുപിടിച്ച് ജോഷ്വ
