ഈരാറ്റുപേട്ട: യുകെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ജോസി ജോസഫി (55)നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുകെയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
തുടര്‍ന്ന് ഇയാള്‍ നാട്ടിലേക്ക് കടന്നുകളയുകയും തൊടുപുഴയില്‍ മറ്റൊരു പേരില്‍ ഹോംനഴ്സായി ജോലി ചെയ്തു വരികയുമായിരുന്നു.
ഇന്റര്‍പോളിന്റെ ആവശ്യപ്രകാരം ഡല്‍ഹി പട്യാല കോടതി ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിക്കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പിടികൂടുകയുമായിരുന്നു.
മേലുകാവ് സ്റ്റേഷന് എസ്എച്ച്ഒ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്ഐ സനല്‍കുമാര്‍, സിപിഒമാരായ നിസാം, വരുണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കും.