‘കണ്ണൂർ: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി. ഇറക്കിവിടും മുന്പ് ഇറങ്ങിപ്പോകണമെന്നാണ് ഫേസ്ബുക്കിൽ പി.ജെ ആർമി പോസ്റ്റ് ചെയ്തിരിക്കുന്നത്.
വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ക്ഷമ എന്നത് നിർബന്ധമാണ്. അതില്ലെങ്കിൽ നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ലെന്നും പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തികാട്ടുന്ന ഫേസ്ബുക്കിലെ പേജാണ് പിജെ ആർമി.