കടുത്തുരുത്തി:ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താനുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ നീക്കങ്ങളെ എന്തുവില കൊടുത്തും നേരിടുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ ജോസി സെബാസ്റ്റ്യന്‍. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും സ്വാശ്രയ മേഖലയിലെ ഫീസ് വര്‍ദ്ധനവിനെതിരെയും യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി കൃഷിഭവന് മുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണ്‍ ചുറ്റിയുള്ള പ്രകടനം നടത്തിയ ശേഷമാണ് ധര്‍ണാസമരം ആരംഭിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മന്‍ ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു മറ്റപ്പള്ളി, യു.പി. ചാക്കപ്പന്, എം.എന്‍. ദിവാകരന് നായര്‍, സുനു ജോര്‍ജ്, ടോമി മ്യാലില്‍, ഗോപാലകൃഷ്ണന്, അക്ബര്‍ മുടൂര്, ജോര്‍ജുകുട്ടി കാറുകുളം, എം.കെ. സാംബജി, സി.കെ. ശശി, കെ.പി. ജോസഫ്, റ്റി.കെ. കരുണാകരന്, പി.മഹിളാമണി, അഡ്വ മധു എബ്രഹാം, സണ്ണി മാത്യു പുഞ്ചത്തല, എന്‍.മണിലാല്‍, ജയിംസ് പുല്ലാപ്പള്ളില്‍, മാനുവല്‍ വര്‍ഗീസ്, അരുണ്‍ റ്റി. ജോസഫ്, വില്‍സണ്‍ മാണി, റോയി മുകളേല്‍, കെ.കെ. ശശാങ്കന്, പ്രകാശന് വടക്കന്‍, സഖറിയാസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ പീറ്റര്‍ മ്യാലിപ്പറമ്പില്‍, ലൂക്കോസ് മാക്കിയില്‍, പി.ജി. ചന്ദ്രന്, വി.കെ. സുരേന്ദ്രന്, സി.സി. മൈക്കിള്‍, എന്‍.രാമകൃഷ്ണന്, എന്‍.സി. ജോസഫ്, സാജന്, നോബി മുണ്ടയ്ക്കന്, രാജു അരുണാശ്ശേരില്‍, അജികുമാര്‍, ടോമി കന്നുകുളത്തില്, കെ.ആര്. സജീവന്, ശശിധരന് നായര്‍, എ.ബി. രാജന്, ആന്‍സമ്മ സാബു, മിനി ബാബു, ജാന്‍സി രാജു, അമ്പിളി സോമന് എന്നിവര്‍ നേതൃത്വം നല്കി.