അധികാരക്കസേരയിൽ ഇരിക്കുന്നയാളിന്റെ ശാരീരിക – മാനസീകാവസ്ഥകളെ മനസിലാക്കിയിട്ട് വേണം അവരുടെ അടുത്ത് പരാതിയുമായി പോകാനെന്ന് സംവിധായകനും നടനുമായ ജോയി മാത്യൂ.
ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊകയാകുമെന്നും ജോയി മാത്യൂ സോഷ്യൽ മീഡിയയിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം
അധികാരം കയ്യാളുന്നവരോട് :
(അധികാര സ്ഥാനത്തിരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകം )
മലബന്ധം
വയറിളക്കം
അർശസ്സ്
മാസമുറ
മെനപ്പോസ്
മൈഗ്രെയ്ൻ
കുടുംബ കലഹം
ലൈംഗിക പ്രശ്നങ്ങൾ
ചൊറി
ചിരങ്
തുടങ്ങിയ മനുഷ്യർക്കുള്ള എല്ലാ പ്രശ്നങ്ങളും നിങ്ങൾക്കുമുണ്ടാകാം അതിനാൽ അത്തരം ദിവസങ്ങളിൽ
അധികാരം കൈകാര്യം ചെയ്യാതിരിക്കുക;
അവധിയെടുക്കുക.
പരാതിയുമായി പോകുന്നവരുടെ ശ്രദ്ധക്ക് അധികാരക്കസേരയിൽ ഇരിക്കുന്നയാളിന്റെ ശാരീരിക /മാനസീകാവസ്ഥകളെ മനസ്സിലാക്കിയിട്ട് വേണം അവരുടെ സമക്ഷത്തിൽ പരാതിയുമായി പോകാൻ .
ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊക !
ഒറ്റയാൾ കോടതികൾ വിധിക്കുന്ന വിധികൾ പലതും മേൽപ്പറഞ്ഞ അസുഖങ്ങളുടെ പ്രതിഫലനങ്ങൾ ആയിക്കൂടെ
എന്ന് ആരെങ്കിലും സന്ദേഹിച്ചാൽ കുഴപ്പമുണ്ടോ ?
-(“ഒരു അന്യായാധിപന്റെ നീറുന്ന ചിന്തകൾ “എന്ന അപ്രകാശിത കൃതിയിൽ നിന്നും )