റായ്പുർ: ചത്തീസ്ഗഡില്‍ 120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യത്തിൽ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൊലപാതകം ആസൂത്രണം ചെയ്ത കരാറുകാരനായ സുരേഷ് ചന്ദ്രാകര്‍ ആണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അതിക്രൂരമായാണ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. തലയില്‍ 15 മുറിവുകള്‍ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തില്‍ പരിക്കേല്പ്പിക്കപ്പെട്ടിരുന്നു.