കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി മാധ്യമപ്രവർത്തകൻ വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവുമുൾപ്പെടെ 20 ലക്ഷം രൂപയുടെ മുതലുകൾ കവർന്ന കേസിലെ മുഖ്യപ്രതികളിൽ ഒരാളെ കണ്ണൂർ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
കർണാടകയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഹുബ്ലി ജയിലിൽ റിമാൻഡിലായിരുന്ന ബംഗ്ലാദേശ് പ്രിഷ്കൂർ ജില്ലയിലെ മുത്തലിബിന്റെ മകൻ മാണിക് സർക്കാരിനെ (35) യാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. 2018 സെപ്റ്റംബർ ആറിനായിരുന്നു വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം ഇരുവരെയും ക്രൂരമായി അക്രമിച്ച് സ്വർണാഭരണവും പണവുമുൾപ്പെടെ കവർന്നത്.
ഈ കേസിൽ നേരത്തെ ഒരാളെ പിടികൂടിയിരുന്നു. മൊത്തം ആറുപ്രതികളാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.