കേരളത്തിന് പുറത്തുവച്ചുണ്ടാവുന്ന അപകടങ്ങള്‍ വലിയ വാഹനങ്ങള്‍ ഇടിച്ചുമാത്രം! സംസ്ഥാനത്തിന് പുറത്ത് യാത്ര പോവുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടത്; ഫേസ്ബുക്കില്‍ വൈറലാവുന്ന കുറിപ്പ് വായിക്കാം

കേരളത്തിന് വെളിയിലേയ്ക്ക് യാത്ര പോവുന്നവരുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന വാര്‍ത്തകള്‍ ദിവസേനയെന്നവണ്ണം നാം കേള്‍ക്കാറുണ്ട്. ഒന്നോ അതില്‍ക്കൂടുതലോ ആളുകളുടെ മരണത്തിലായിരിക്കും ഒട്ടുമിക്കവാറും ആ യാത്രകള്‍ കലാശിക്കുന്നതും. എന്തുകൊണ്ടാണ് കേരളത്തിന് വെളിയിലേയ്ക്ക് യാത്ര പോവുന്ന വാഹനങ്ങള്‍ നല്ലൊരു ശതമാനവും അപകടങ്ങളില്‍ പെടുന്നതെന്നത് പലപ്പോഴും ചര്‍ച്ചയാവാറുമുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കുറിപ്പ് ഇതിന് മറുപടി നല്‍കുന്നതാണ്. ആ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

കേരളത്തിന്റെ അതിര്‍ത്തി കടന്ന് കഴിഞ്ഞാല്‍ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്. വാഹനത്തിലെത്ര പേരുണ്ട്, അതില്‍ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിന്റെ ഉയരവും നീളവും വരെ കൃത്യമായി നിരീക്ഷിക്കാന്‍ ഒരു കൂട്ടം കുറുകിയ കണ്ണുകളുണ്ടാകും നമുക്ക് ചുറ്റും. നീണ്ട യാത്രക്കിടയില്‍ നമ്മള്‍ കയറുന്ന റെസ്റ്റോറന്റ്റുകളില്‍, ഇന്ധനം നിറക്കാന്‍ കയറുന്ന പെട്രോള്‍ പമ്പുകളില്‍ റോഡിനു കുറുകെ ഹംപ് കാണുമ്പോള്‍ വാഹനം പതിയെ വേഗത കുറക്കുന്ന നിമിഷങ്ങളില്‍ പോലും ഒരു നിഴലുപോലെ നമുക്ക് പരിസരങ്ങളിലുണ്ടാകും ആ കണ്ണുകള്‍.

കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങള്‍. വിജനമായി കിടക്കുന്ന ഹൈവേ റോഡുകള്‍, മനുഷ്യ വാസം പോലുമില്ലാതെ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, സഹായത്തിനൊരാള്‍ പോലും കടന്നുവരാത്ത എത്രയോ സ്ഥലങ്ങള്‍. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും കാടുകളും, അവക്ക് നടുവിലൂടെയുള്ള റോഡുകളും. ഇങ്ങനെ ഒരു കുറ്റകൃത്യം നടത്താന്‍ വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ അല്ലെങ്കില്‍ നമ്മള്‍ പോകുന്ന വഴികളില്‍ സുലഭമാണ്.

നമ്മള്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയില്‍ ഏകദേശം ഒരു പത്ത് കിലോമീറ്ററിനുള്ളില്‍ ഒരു ഗ്യാങ് അവരുടെ മെസേജ് പാസ് ചെയ്യും. ഇന്ന ദിശയില്‍ കേരള രെജിസ്‌ട്രേഷനിലുള്ള ഇന്ന വാഹനം വരുന്നു, വാഹനത്തില്‍ ഇത്ര ആളുകള്‍, അതില്‍ ഇത്ര സ്ത്രീകള്‍. ആളുകളുടെ എണ്ണവും നമ്മുടെ വാഹനത്തിന്റെ വലുപ്പവും നോക്കിയിട്ടാണ് ഇടിയുടെ ആഘാതവും ഇടിക്കാന്‍ വരുന്ന ലോറിയുടെ സ്പീഡും അവര്‍ നിശ്ചയിക്കുന്നത്.

കേരളത്തിന് വെളിയിലേക്ക് ടൂറ് പോയതോ അല്ലെങ്കില്‍ തീര്‍ത്ഥാടനങ്ങള്‍ക്ക് പോയതോ ആയ മലയാളികളുടെ വാഹനത്തില്‍ ഇന്നേവരെ മറ്റൊരു കാറ് അല്ലെങ്കില്‍ ബൈക്ക് അതുമല്ലെങ്കില്‍ ഏതെങ്കിലും ചെറിയ വാഹനങ്ങള്‍ ഇടിച്ച് ആക്‌സിഡന്റായതായി നമ്മള്‍ കേട്ടിട്ടുണ്ടോ. ലോറി അല്ലെങ്കില്‍ ബസ്. അതില്‍ തൊണ്ണൂറ് ശതമാനവും മറുവശത്ത് ലോറിയായിരിക്കും. ആക്‌സിഡന്റ് നടന്ന് കഴിഞ്ഞു നിമിഷങ്ങള്‍ക്കകം നമ്മുടെ കാറിലുള്ള വസ്തുക്കള്‍ ശൂന്യമായിട്ടുണ്ടാകും. മരിച്ചവരുടെയും, പാതി മരിച്ചവരുടെയും, മരിച്ചുകൊണ്ടിരിക്കുന്നവരുടെയും ശരീരത്തിലുള്ള ആഭരണങ്ങള്‍, വാച്ചുകള്‍, മൊബൈലുകള്‍, പോക്കറ്റിലുണ്ടാകുന്ന കാശ്, മറ്റ് വിലകൂടിയ വസ്തുക്കള്‍ എന്തിന് കാറിന്റെ ചക്രങ്ങള്‍ വരെ നിമിഷനേരങ്ങള്‍കൊണ്ട് അപ്രത്യക്ഷമായ ചരിത്രമുണ്ട്. ഒരേ ഏരിയയില്‍ തന്നെ 70 ലധികം അപകടങ്ങള്‍ നടന്ന എത്രയോ സംഭവങ്ങള്‍. കൂട്ട മരണങ്ങള്‍.

ഇനി കിട്ടിയ ഏറ്റവും പുതിയ വിവരമനുസരിച്ച്, ബന്ധുക്കള്‍ വിവരമറിഞ്ഞു സ്ഥലത്ത് ചെന്നെത്തുമ്പോഴേക്കും മരിച്ചവരുടെ ബോഡി പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു പാക്ക് ചെയ്തിട്ടുണ്ടാകും. അത് എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനും മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനും മറ്റും, വിഷമാവസ്ഥയിലും തത്രപ്പാടിലും അന്തിച്ചു നില്‍ക്കുന്ന വേണ്ടപ്പെട്ടവര്‍ അറിയില്ല, തങ്ങളുടെ ഉറ്റവരുടെ ശരീരത്തില്‍ നിന്ന് എന്തെല്ലാം അവയവങ്ങള്‍ മാറ്റിക്കഴിഞ്ഞു എന്ന്.

അതന്വേഷിക്കാനുള്ള സാഹചര്യമോ മാനസികാവസ്ഥയോ ആയിരിക്കില്ലല്ലോ അവിടെ ചെന്ന ബന്ധു മിത്രാധികളുടെ. പിന്നെ നമ്മുടെ നാട് പോലെ സുരക്ഷിതമല്ല താനും. അതുകൊണ്ട് തന്നെ, ഇപ്പോള്‍ ഈ രീതിയിലുള്ളതുമായ വെല്‍ പ്ലാന്‍ഡ് സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഒരു പറ്റം ക്രിമിനലുകളടങ്ങിയ അതില്‍ ഡോക്‌റ്റേഴ്‌സ് / നിയമ പാലകര്‍ / സര്‍ജന്‍സ് തുടങ്ങി ഒരു വന്‍ മാഫിയ തന്നെ ഇതിന്റെ പുറകില്‍ ഉണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പറയാനുള്ളത്, ഒറ്റക്കായാലും കുടുംബമായിട്ടാണെങ്കിലും ജീവിതത്തില്‍ യാത്രകള്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ല. തന്റെ ജീവന്‍ പോലെ തന്നെ മറ്റു സഹജീവികളുടെ ജീവനുകളും ജീവിതവും വിലപ്പെട്ടതാണ്. പകരമാവില്ല മറ്റൊന്നും തന്നെ. ശ്രദ്ധിക്കുക, സൂക്ഷിക്കുക. ബാക്കി എല്ലാം വിധിപോലെ. എല്ലാവരും വായിക്കണം പരമാവധി ഷെയര്‍ ചെയ്യണം

 

Related posts