വളപട്ടണം: പാമ്പുരുത്തി തഅലീമുൽ മദ്റസയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയും ഏഴ് വയസുകാരിയുമായ ജൗഹറ മോൾ വിസ്മയമാകുന്നു. 30 ദിനം നോമ്പനുഷ്ഠിച്ചും ഖുർആൻ പൂർണമായും പാരായണം ചെയ്തുമാണ് ഈ കൊച്ചു മിടുക്കി ഏവരെയും അത്ഭുതപ്പെടുത്തിയത്.
ഖുർആൻ പാരായണം ചെയ്യാൻ പഠിച്ചു തുടങ്ങുന്ന പ്രഥമ പ്രായത്തിൽ തന്നെ ഖുർആൻ മുഴുവനും പാരായണം ചെയ്ത ഈ രണ്ടാം ക്ലാസുകാരി സൂറത്തുകളുടെ പേരുകളെല്ലാം കാണാതെ പറയുന്നുമുണ്ട്. ഫർള് നിസ്കാരങ്ങളോടൊപ്പം തറാവീഹ് ഉൾപ്പെടെയുള്ള സുന്നത്ത് നിസ്കാരങ്ങളും മുറതെറ്റാതെ നിർവഹിച്ചുകൊണ്ട് ഏഴുവയസ്സുകാരി കൊച്ചുമിടുക്കി എല്ലാവരുടെയും മനം കവർന്നു .
പി.എം ജാബിർ ഫാളിലി – കെ.പി ജസീല ദമ്പതികളുടെ മകളാണ് ജൗഹറ. പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിയെ ഉപഹാരം നൽകി ആദരിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.പി.അബ്ദുൽ സലാം ഉപഹാരം കൈമാറി.
ജനറൽ സെക്രട്ടറി വി.ടി. മുഹമ്മദ് മൻസൂർ, ട്രഷറർ എം. മുസ്തഫ ഹാജി, വൈസ് പ്രസിഡന്റ് പി. കമാൽ, സെകട്ടറി വി.പി റഫീഖ്, കെ.പി. മുഹമ്മദലി മൗലവി, പി.ഖാലിദ് എന്നിവർ സംബന്ധിച്ചു.