സ്വന്തം ലേഖകൻ
കോഴിക്കോട്: വില്ലേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് ചെന്പനോട കാട്ടിക്കുളം സ്വദേശി കാവിൽപുരയിടത്തിൽ ജോയി( 58) വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ചെന്പനോടയിലെ മുൻ വില്ലേജ് അസിസ്റ്റൻറ് സിലീഷിെനെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ ഇദ്ദേഹം ഇപ്പോൾ ഒളിവിലാണ്
. ഇയാളുടെ പൂഴിത്തോട് മാവട്ടം റോഡിലെ വീട്ടിൽ നിരവധി തവണ റെയ്ഡ് നടത്താൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഇയാൾ വയനാട്ടിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു.
യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനിൽ അംഗമായിയുന്ന സിലീഷ് പീന്നീട് ഭരണം മാറിയപ്പോൾ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗണ്‍സിലിൽ ചേർന്നു. ഭരിക്കുന്നവർക്കൊപ്പം നിന്ന് സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തനിക്ക് അനുകൂലമായ നിലപാടെടുപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി.