മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ വഴക്ക്; മക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ; പ​രാ​തി ന​ല്‍​കി​യ​ത് മ​ക​ള്‍



മ​ല്ല​പ്പ​ള്ളി: ആ​ണ്‍​മ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പി​താ​വി​ന്‍റെ അ​റ​സ്റ്റി​ന് വ​ഴി​തെ​ളി​ച്ച​ത് മ​ക​ളു​ടെ പ​രാ​തി. ആ​നി​ക്കാ​ട് പു​ന്ന​വേ​ലി ഒ​റ്റ​തെ​ങ്ങി​ല്‍ ജോ​യി ഈ​ശോ (55)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജോ​യി​യു​ടെ മ​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഈ​ശോ​യു​ടെ മ​ക്ക​ളാ​യ ജോ​ബി(32), ജോ​ജി (30) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ‍ ചി​കി​ത്സ​യി​ലാ​ണ്.

മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്ന് പി​താ​വ് ആ​ണ്‍​മ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

മ​ത്സ്യ​വ്യാ​പാ​രി​യാ​യ ജോ​യി മീ​ന്‍ വെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ക്ക​ളെ കു​ത്തി​യ​ത്. കീ​ഴ്‌വാ​യൂ​ര് എ​സ്എ​ച്ച്ഒ സി.​ടി. സ​ഞ്ജ​യും സം​ഘ​വു​മാ​ണ് ജോ​യി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​യി.

Related posts

Leave a Comment