കമുകിൽ കയറാൻ ആളുമില്ല അമിതകൂലിയും; തുച്ഛമായ തുകയിൽ  ക​വു​ങ്ങി​ന് മ​രു​ന്ന​ടി​ക്കാ​ൻ ക​പ്പി ഘ​ടി​പ്പി​ച്ച  ഈ​റ്റ​ത്തോ​ട്ടി​യു​മാ​യി ക​ർ​ഷ​ക​ൻ

അ​ഗ​ളി: ഏ​റെ ക​ഷ്ട​പ്പെ​ട്ടും വ​ൻ​തു​ക മു​ട​ക്കി​യും ക​വു​ങ്ങി​ന് മ​രു​ന്ന​ടി​ച്ച് വ​ശം​കെ​ട്ട അ​ട്ട​പ്പാ​ടി പു​ലി​യ​റ​യി​ലെ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ക​ർ​ഷ​ക​ന്‍റെ ക​ര​വി​രു​ത് ക​പ്പി ഘ​ടി​പ്പി​ച്ച ഈ​റ്റ​ത്തോ​ട്ടി​ക്ക് രൂ​പം ന​ല്കി. വ​ള​രെ ല​ളി​ത​വും ആ​വ​ർ​ത്ത​ന​ചെ​ല​വ് ഇ​ല്ലാ​ത്ത​തു​മാ​യ തോ​ട്ടി​യ്ക്ക് ഇ​രു​ന്നൂ​റു രൂ​പ​യി​ൽ താ​ഴെ​യേ വി​ല​വ​രൂ.

പ​ര​സ​ഹാ​യം കൂ​ടാ​തെ തോ​ട്ട​ത്തി​ലൂ​ടെ കൊ​ണ്ടു​ന​ട​ന്ന് മ​രു​ന്ന​ടി​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ക്ര​മം തെ​റ്റി​യ വ​ർ​ഷ​വും കോ​ട​മ​ഞ്ഞും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ക​മു​ക് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​കു​ന്ന​ത്. ന​ല്ല​തോ​തി​ൽ അ​ട​യ്ക്ക വി​രി​യു​മെ​ങ്കി​ലും അ​ത് വി​ള​യി​ച്ചെ​ടു​ക്കാ​ൻ അ​ഞ്ചോ അ​തി​ല​ധി​ക​മോ ത​വ​ണ മ​രു​ന്ന​ടി​ക്കേ​ണ്ടി​വ​രും.

ഇ​ത്ത​രം പ​രി​പാ​ല​ന​ത്തി​ലൂ​ടെ വി​ള​വെ​ടു​ത്താ​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ക​വു​ങ്ങി​ൽ കു​രു​മു​ള​ക് കൊ​ടി കൃ​ഷി ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​രും വി​ര​ള​മ​ല്ല. പ​ല​ത​വ​ണ മ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ൽ കു​രു​മു​ള​ക് കൊ​ടി​ക്കും നാ​ശം സം​ഭ​വി​ക്കും. ന​ഷ്ടം സ​ഹി​ക്കാ​മെ​ന്ന് വെ​ച്ചാ​ൽ​ത​ന്നെ ക​വു​ങ്ങി​ൽ ക​യ​റാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​പ്പി ഈ​റ്റ​ത്തോ​ട്ടി​യു​ടെ പി​റ​വി. അ​ഗ​ളി പു​ലി​യ​റ​യി​ൽ കൊ​ടി​പ്ലാ​ക്ക​ൽ ജോ​യി (ജോസ​ഫ് -63) ആ​ണ് ഇ​തി​ന്‍റെ ഉ​പ​ജ്ഞാ​താ​വ്. നാ​ലു പ​തി​റ്റാ​ണ്ട് മു​ന്പ് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് കൊ​ടി​യേ​റി​യ​പ്പോ​ൾ ഒ​റ്റ​ച്ചി​ന്ത​യേ ജോ​യി​യു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. കൃ​ഷി ചെ​യ്യു​ക, വ​രു​മാ​ന​മു​ണ്ടാ​ക്കു​ക, ന​ല്ല​വ​ണ്ണം ജീ​വി​ക്കു​ക ഇ​താ​യി​രു​ന്നു ചി​ന്ത. ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​ൻ കു​ളി​രും മ​ഞ്ഞും മ​ഴ​യും വെ​യി​ലും ക​ള​യാ​തെ മ​ണ്ണി​ൽ പ​ണി​യെ​ടു​ത്തു.

ക​വു​ങ്ങാ​യി​രു​ന്നു പ്ര​ധാ​ന കൃ​ഷി. കാ​പ്പി, കു​രു​മു​ള​ക്, ഏ​ലം, ഗ്രാ​ന്പൂ തു​ട​ങ്ങി എ​ല്ലാ വി​ള​ക​ളും ന​ട്ടു​വ​ള​ർ​ത്തി. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കീ​ട​ശ​ല്യ​വും മൂ​ലം ഏ​ലം അ​ട​ക്ക​മു​ള്ള പ​ല കൃ​ഷി​ക​ളും ന​ശി​ച്ചു. ഇ​തി​നി​ടെ ശേ​ഷി​ച്ച ക​വു​ങ്ങു​ക​ൾ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. അ​വ പ​രി​പാ​ലി​ക്കാ​നും ഫ​ലം പ​റി​ച്ചെ​ടു​ക്കാ​നും ആ​ളി​ല്ലാ​താ​യി.

ത​ന്‍റെ ഇ​രു​പ​ത്തി​മൂ​ന്നാം വ​യ​സി​ൽ അ​ട്ട​പ്പാ​ടി​യി​ലെ മ​ണ്ണി​നോ​ട് മ​ല്ല​ടി​ക്കു​ന്പോ​ൾ ധാ​രാ​ളം പേ​ർ പ​ണി​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് കു​ടും​ബ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ൾ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ധ്വാ​നി​ക്കാ​ൻ ആ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് മ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ പ​ണി​ക്ക് ആ​ളെ കി​ട്ടാ​താ​യി. ആ​രോ​ഗ്യം ക്ഷ​യി​ച്ചെ​ങ്കി​ലും തോ​റ്റു പി​ൻ​മാ​റാ​ൻ മ​ന​സി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ഈ ​അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ൻ.

ത​ന്‍റെ നാ​ലേ​ക്ക​ർ സ്ഥ​ല​ത്തെ മു​ഴു​വ​ൻ ക​വു​ങ്ങു​ക​ളി​ലും ഒ​റ്റ​യ്ക്ക് മ​രു​ന്ന​ടി​ച്ചേ അ​ട​ങ്ങൂ എ​ന്ന് തീ​രു​മാ​നി​ച്ചു. ആ​വ​ശ്യാ​നു​സ​ര​ണം നീ​ളം കൂ​ട്ടാ​നും കു​റ​യ്ക്കാ​നും ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള തോ​ട്ടി നി​ർ​മാ​ണം തു​ട​ങ്ങി. ന​ന്നാ​യി ഉ​ണ​ങ്ങി​യ വ​ടി​വൊ​ത്ത ര​ണ്ട് ഈ​റ്റ​ക​ളും ര​ണ്ട് ചെ​റി​യ ക​പ്പി​ക​ളും ര​ണ്ട് ന​ട്ടും ബോ​ൾ​ട്ടും കു​റ​ച്ച് പ്ലാ​സ്റ്റി​ക് ക​യ​റും ച​ര​ടും ഒ​രു പ​ഴ​യ സൈ​ക്കി​ൾ ട്യൂ​ബും ഉ​ണ്ടെ​ങ്കി​ൽ തോ​ട്ടി റെ​ഡി.

ആ​ദ്യ​ത്തെ ഈ​റ്റ​യു​ടെ ചു​വ​ട്ടി​ലും ത​ല​പ്പ​ത്തും ന​ട്ടും ബോ​ൾ​ട്ടും ഉ​പ​യോ​ഗി​ച്ച് ക​പ്പി​ക​ൾ ഉ​റ​പ്പി​ക്കു​ന്നു. ക​പ്പി​ക​ൾ ത​മ്മി​ലും പി​ള്ള​തോ​ട്ടി​യു​മാ​യും പ്ലാ​സ്റ്റി​ക് ക​യ​റാ​ൽ ബ​ന്ധി​പ്പി​ക്കു​ന്നു. തു​ട​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തും വി​ധം പി​ള്ള​ത്തോ​ട്ടി ആ​വ​ശ്യാ​നു​സ​ര​ണം മു​ക​ളി​ലേ​ക്കു​യ​ർ​ത്താം. പി​ള്ള​ത്തോ​ട്ടി ഇ​ള​കാ​തെ നി​ർ​ത്താ​ൻ ബ്രേ​ക് സം​വി​ധാ​ന​വു​മു​ണ്ട്. സൈ​ക്കി​ൾ ട്യൂ​ബും ച​ര​ടും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

തോ​ട്ടി​യു​ടെ അ​ഗ്ര​ത്തി​ൽ ഹോ​സ് ഉ​റ​പ്പി​ച്ചാ​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ തോ​ട്ട​ത്തി​ലൂ​ടെ കൊ​ണ്ടു​ചെ​ന്ന് മ​രു​ന്ന​ടി​ക്കാ​നാ​കും. ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​തോ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് തോ​ട്ട​ത്തി​ൽ മ​രു​ന്ന​ടി​ക്കു​ന്ന​തെ​ന്ന് ജോ​യ് പ​റ​ഞ്ഞു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം തോ​ട്ടി​യു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞു. ജോ​യി​യു​ടെ ക​ണ്ടെ​ത്ത​ൽ ഏ​റെ ഗു​ണ​ക​ര​മാ​യെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വൈ​വി​ധ്യ​മാ​ർ​ന്ന വൃ​ക്ഷ​ല​താ​തി​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ജോ​യി​യു​ടെ കൃ​ഷി​യി​ടം. പ​ല​ത​രം ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും ഇ​ദ്ദേ​ഹം പ​രി​പാ​ലി​ക്കു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ള​ക്കു​റി​ഞ്ഞി​യും നീ​ല​ക്കു​റി​ഞ്ഞി​യും വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ വെ​ള്ള​കു​റി​ഞ്ഞി​ക​ൾ പൂ​ത്തു​ല​ഞ്ഞു തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വെ​ള്ളി​ങ്കി​രി മ​ല​ക​ളി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന് ന​ട്ടു​വ​ള​ർ​ത്തി​യ​താ​ണ​ത്രെ നീ​ല​ക്കു​റു​ഞ്ഞി​ക​ൾ.

ഇ​ടു​ക്കി അ​ടി​മാ​ലി കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ പാ​സ്റ്റ​ർ കെ.​ജെ മാ​മ​ച്ച​ൻ- മേ​രി ദ​ന്പ​തി​ക​ളു​ടെ ആ​റു​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് ജോ​യ്. ഭാ​ര്യ: ഏ​ലി​യാ​മ്മ ഇ​ടു​ക്കി ചേ​ല​ച്ചോ​ട് ജോ​സ​ഫ്- ഏ​ല​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Related posts