സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് പൂര്‍ണമായി ഒഴിവാക്കണമെന്ന് നടന്‍ ജോയ്‌മാത്യു. കഴിവുകള്‍ പ്രകടിപ്പിക്കുന്നതു ഗ്രേസ് മാര്‍ക്കിനു വേണ്ടിയാകരുത്. കഴിവുള്ളവര്‍ അത് സ്റ്റേജില്‍ തെളിയിക്കട്ടെയെന്നും ജോയ്‌മാത്യു പറയുന്നു. കലോത്സവങ്ങളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സമൂഹത്തില്‍ പണമില്ലാത്തവനും പണമുള്ളവനും തമ്മില്‍ വലിയ അന്തരമാണ് സൃഷ്ടിക്കുന്നത്. പണമുള്ളവന്‍ പണമെറിഞ്ഞ് ആദ്യ സ്ഥാനങ്ങള്‍ വാങ്ങുമ്പോള്‍ പണമില്ലാത്തവന്‍ പിന്തള്ളപ്പെടുന്നു. വിധികര്‍ത്താക്കള്‍ക്കു പുറമേ സദസ്സിലുള്ളവര്‍ക്കും മാര്‍ക്കിടാനുള്ള അവസരമൊരുക്കിയാലേ കലാമത്സരങ്ങള്‍ ജനകീയവും സുതാര്യവുമാവുകയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു.
സ്‌കൂള്‍ കലോത്സവത്തില്‍ ഗ്രേസ് മാര്‍ക്ക് വേണ്ട; ഗ്രേസ് മാര്‍ക്ക് പണമുള്ളവനും പണം ഇല്ലാത്തവനും തമ്മില്‍ വലിയ അന്തരമുണ്ടാക്കുന്നു; ജോയ് മാത്യു
