പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു ഇക്കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് മാര്‍ക്കിടാന്‍ പിണറായി മുഖ്യമന്ത്രി ആയിട്ട് വേണ്ടേ, അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്നും ജോയ് മാത്യു പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ ജോയ്മാത്യുവിനെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമ കുറഞ്ഞത് മൂലം മാധ്യമശ്രദ്ധ പിടിച്ച് പറ്റാന്‍ വിഡ്ഢിത്തം വിളമ്പുകയാണെന്ന് വിമര്‍ശിച്ചു. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ജോയ് മാത്യു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഇതാണ് അസഹിഷ്ണുത. വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ ലൈന്‍ ഇതാണ്. എന്നാല്‍ ജനനായകാ കേട്ടുകൊള്‍ക. അവസരങ്ങള്‍ കുറഞ്ഞതല്ല, മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം. ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത കലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന, സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്. അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും. മനുഷ്യസ്നേഹവും രാഷ്ട്രസ്നേഹവും ഇല്ലാത്തവര്‍ എന്നെ സ്നേഹിക്കണമെന്നില്ല. ഇനി ജനനായകന്റെ അറിവിലേക്കായി, ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ സിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു.
വായിച്ച് പഠിക്ക്:
സ്ടീറ്റ് ലൈറ്റ്
ചക്കരമാവിന്‍ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോള്‍ഡ് കോയിന്‍സ്
കിണര്‍
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിള്‍
പാതി
ക്വ്വീന്‍
ചിപ്പി
ഗൂഡാലോചന
ഒരു സില്‍മാക്കാരന്‍
ചന്ദ്രഗിരി
ഒരു ചെറുകാറ്റില്‍ ഒരു പായ്കപ്പല്‍
ഉടലാഴം
ഗ്രേറ്റ് ഡാന്‍സര്‍
ബലൂണ്‍ ( തമിഴ്)
മലര്‍ മകള്‍ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തത്ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി. എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം. ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത്. അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും. കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം മാധ്യമ പ്രവര്‍ത്തകനാവും. നിങ്ങള്‍ക്ക് പണിയാകും. അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാങ്ങിത്തരുവാന്‍ ശ്രമിക്കൂ. ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ.