കോഴിക്കോട്: മിഠായിത്തെരുവില്‍ അനുമതിയില്ലായെ മൗനജാഥ നടത്തിയ നടന് ജോയ് മാത്യുവും സംവിധായകന് ഗിരീഷ് ദാമോദറും ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ്. പ്രകടനവും പൊതുയോഗവും നിരോധിച്ച കോഴിക്കോട് മിഠായിത്തെരുവില്‍ അനുമതിയില്ലാതെ ജാഥ നടത്തിയതിന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജോയ് മാത്യു, ഗിരീഷ് ദാമോദര്‍, ബിജെപി മുന്‍ സംസ്ഥാന വക്താവ് പി.രഘുനാഥ്, ആര്‍ട്ടിസ്റ്റ് ജോണ്‍സ് മാത്യു, പി.ടി.ഹരിദാസന് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയുമാണ് കേസ്. ഇക്കഴിഞ്ഞ 12 നായിരുന്നു സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്ലക്കാര്‍ഡുകളുമായി മൗനജാഥ സംഘടിപ്പിച്ചത്.