എംഎല്‍എ കെ.ബി.ഗണേശ് കുമാര്‍ ഉള്‍പ്പെട്ട തല്ലുകേസ് ഒതുക്കി തീര്‍ത്തതിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്. എത്രവേഗമാണ് എംഎല്‍എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്ന് ആരോപിക്കപ്പെട്ട പാവം എംഎല്എക്കെതിയുള്ള പരാതി പിന്‍വലിക്കാനും സാധിച്ചതെന്നും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാന്‍ മുന്‍കൈയെടുത്ത കേരളാപോലീസിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എംഎല്എക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാപോലീസിന്റമാതൃകാ പരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ. ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരന് ഗവാസ്കറുടെ കാര്യത്തിലും കേരളാപോലീസ് ഇങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-
അതിനാല്‍ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന അമ്മമാര്‍ക്കും തല്ലുകൊള്ളികളായ മക്കള്‍ക്കും ‘നീതി കൊടുക്കൂ ‘എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ ആരും മിനക്കെടേണ്ട,വെയ്സ്റ്റുകള്‍ക്കു വേണ്ടിയുള്ള വെയിസ്റ് ആണത്. പോലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ലോകത്തിനുതന്നെ മാതൃകയാകുന്നത്.