കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരകൾക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം നിഷേധിച്ചതിന്റെ ഉത്തരവാദി സാംസ്കാരിക മന്ത്രി സജി ചെറിയാനാണെന്നു നടനും സംവിധായകനുമായ ജോയ് മാത്യു.
‘അമ്മ’ ഭരണസമിതിയിൽനിന്നു രാജിവച്ചശേഷം കോഴിക്കോട്ടെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരയാക്കപ്പെട്ടവർക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവച്ചു. മന്ത്രി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിൽ പങ്കെടുക്കില്ല. കോണ്‍ക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്.- അദ്ദേഹം പറഞ്ഞു.