തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ കേരളപ്പിറവി ദിനത്തിൽ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്നും ജോയ് മാത്യു പറഞ്ഞു. അത് മനസിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളം പിറന്നത് ചാണ്ടി നികത്തിയ കായലിൽ നിന്ന്! തോമസ് ചാണ്ടിയെ കേരളപ്പിറവി ദിനത്തിൽ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു
