സാംസ്‌കാരിക നായകരില്‍ 99 ശതമാനവും പുരസ്‌കാരങ്ങള്‍ക്കായി വണങ്ങി നില്‍ക്കുന്നവരാണ്! രാഷ്ട്രീയത്തില്‍ വന്നാലും പരമ്പരാഗത രീതിയിലാവില്ല; നയം വ്യക്തമാക്കി ജോയ് മാത്യു

രാഷ്ട്രീയത്തിലേക്ക് പ്രവേശന സാധ്യതകള്‍ വെളിപ്പെടുത്തി നടനും സംവിധായകനുമായ ജോയ് മാത്യു. താന്‍ നിലവില്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രം. സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍, സമൂഹത്തിന്റെ സ്‌നേഹം അനുഭവിക്കുമ്പോള്‍ സമൂഹത്തിന് ചിലത് തിരിച്ച് കൊടുക്കേണ്ടിവരും. അതിലൊന്നാണ് രാഷ്ട്രീയം. താമസിയാതെ രാഷ്ട്രീയത്തിലിറങ്ങും. എന്നാല്‍ അത് നിലവിലെ രീതികളില്‍ ഒതുങ്ങി നില്‍ക്കില്ലെന്നും പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വാസമില്ലെന്നും ജോയ് മാത്യു പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു ിക്കാര്യങ്ങള്‍ അറിയിച്ചത്.

കേരളത്തിലുള്ളവരല്ല, പ്രവാസികളാണ് തന്റെ രാഷ്ട്രീയപ്രവേശനത്തിന് പ്രോത്സാഹനം നല്‍കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ഇടതുപക്ഷം സിപിഐയും സിപിഐഎമ്മും മാത്രമല്ല, കോണ്‍ഗ്രസിലും ഇടതുപക്ഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായിക്കുന്ന പുരോഗമനമായ ആശയങ്ങളുള്ള എല്ലാവരും ഇടത് പക്ഷമാണ്. ആള്‍ക്കൂട്ടമാണ് കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ താത്പര്യമാണ് രാഷ്ടീയപാര്‍ട്ടികള്‍ നോക്കുന്നതെന്നും ജോയ് മാത്യു വിമര്‍ശിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക നായകരില്‍ 99%വും പുരസ്‌കാരങ്ങള്‍ക്കായി വണങ്ങി നില്‍ക്കുന്നവരാണ്. എത്രയെത്ര പുരസ്‌കാരങ്ങളാണ് ഓരോ ദിവസവും ഓരോ എഴുത്തുകാര്‍ നേടുന്നത്. ഇത്രയധികം സാംസ്‌കാരിക നായകന്മാര്‍ ഉണ്ടായിട്ടും കേരളത്തില്‍ വര്‍ഗീയതയ്ക്ക് കുറവില്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി.

 

Related posts