കടുത്തുരുത്തി: കോവിഡിൽ ജീവിതം വഴിമുട്ടിയ വിദ്യാർഥികൾ വീട്ടുചെലവിനായി വഴിയോരത്ത് അലങ്കാര മത്സ്യവിൽപ്പന നടത്തുന്നു.
മുട്ടുചിറ മള്ളിയൂർ റോഡിന്റെ ആരംഭഭാഗത്താണ് മുട്ടുചിറ സ്വദേശിയായ ജോയലും (12) ബന്ധുവായ ജോഫിനും (10) അലങ്കാര മത്സ്യവിൽപ്പന നടത്തുന്നത്.
ജോയൽ മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളിൽ ഏഴാം ക്ലാസിലും ബന്ധുവായ ജോഫിൻ മാന്നാനം സെന്റ് ജോസഫ് സ്കൂളിൽ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.
മുത്തശിയും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ജോയലിന്റെ കുടുംബം. ജോയലിന്റെ അമ്മയുടെ ജോലിയുടെ ബലത്തിലാണ് കുടുംബച്ചെലവുകൾ നടന്നിരുന്നത്.
കോവിഡ് കാലത്ത് ദുരിതമേറിയപ്പോൾ വീട്ടുചെലവുകൾക്ക് അമ്മയുടെ വരുമാനം തികയാതെ വന്നതിനാലാണ് ജോയലും ബന്ധുവായ കുട്ടിയും മത്സ്യവിൽപ്പനയുമായി രംഗത്തെത്തിയത്.
സമീപത്തെ ഫാമുകളിൽനിന്നും അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയാണ് ഇവർ വഴിയരികിൽ കച്ചവടം നടത്തുന്നത്.