മാധ്യമ പ്രവർത്തകയോട് അപമര്യാദയായി ഇടപെട്ടെ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു.
രാഷ്ട്രീയപരമായി ഞങ്ങൾ തമ്മിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ സുരേഷ് ഗോപിക്കൊപ്പമെന്ന് ജോയ് മാത്യു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിക്ക് പിന്തുണയുമായി ധാരാളം സിനിമാ പ്രവർത്തകർ എത്തിയിരുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു .ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല.
‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക!ഇതിനപ്പുറം ഒന്നുമില്ല.”
സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം.
പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്.
അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.
(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു )