കോഴിക്കോട്: യുഎപിഎ ചുമത്തി ജയിലിലടയ്ക്കപ്പെട്ടിരുന്ന അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.
സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ കോടതിയില്‍ നിന്ന് വിടുവിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുൻപിൽ എന്റെ കൂപ്പുകൈ, അങ്ങേയ്ക്ക് കാപ്സ്യൂൾ രൂപത്തിൽ ഒരു നമസ്കാരം കൂടി എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മഹാമനസ്കതേ നമിക്കുന്നു നിന്നെ ഞാൻ !
———————————-
സ്വന്തം പാർട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളുടെ നേർക്ക് , അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചും സർവ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകൾ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുൻപിൽ എന്റെ കൂപ്പുകൈ.
കുട്ടികൾക്കെതിരെയുള്ള തെളിവുകൾക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയിൽ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്സ്യൂൾ രൂപത്തിൽ ഒരു നമസ്കാരം കൂടി .
‘വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് ഒരു കാപ്സ്യൂൾ നമസ്കാരം’; മുഖ്യമന്ത്രിക്കെതിരേ ജോയ് മാത്യു
