ന്യൂഡൽഹി: ബിജെപിയിൽ പുതിയതായി ഏഴ് കോടി ആളുകൾ അംഗത്വമെടുത്തതായി പാർട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡ. പാര്‍ട്ടിയുടെ ആകെ അംഗസംഖ്യ 18 കോടിയായി ഉയര്‍ന്നു. പാർട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ നഡ്ഡ പറഞ്ഞു.
പാർട്ടിയിലേക്ക് 2.2 കോടി ആളുകളെ പുതിയതായി ചേര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അത് ഏഴ് കോടിയായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു. ഓൺലൈനായി 5,81,34,242 പേരും നേരിട്ട് 62,34,967 പേരും പുതുതായി അംഗത്വമെടുത്തുവെന്നും വര്‍ക്കിംഗ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. 2015-ല്‍ 11 കോടിയായിരുന്നു ബിജെപിയുടെ അംഗസംഖ്യ.
ജൂലൈ ആറിനാണ് ബിജെപി അംഗത്വ വിതരണ ക്യാംപെയ്ൻ ആരംഭിച്ചത്. ഓഗസ്റ്റ് 20ന് ക്യാംപെയ്ൻ അവസാനിച്ചു. സെപ്റ്റംബറില്‍ ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. ദേശീയ സമിതി അംഗങ്ങൾക്ക് വേണ്ടിയും പുതിയ ബിജെപി അധ്യക്ഷനു വേണ്ടിയുമുള്ള തെരഞ്ഞെടുപ്പും ഡിസംബറില്‍ നടക്കുമെന്നും നഡ്ഡ അറിയിച്ചു.
JP Nadda, BJP Working President: There are only 8 countries in the world that have a bigger population than our party members. pic.twitter.com/yVKeCMpRSF
— ANI (@ANI) August 29, 2019