കൊച്ചി: തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന 2018 എന്ന സിനിമയ്ക്കുവേണ്ടി തന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന സംവിധായകന് അനീഷ് ഉപാസനയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായന് ജൂഡ് ആന്റണി.
മേയ് 12 ന് തിയറ്ററുകളിലെത്തിയ ജാനകി ജാനേയുടെ സംവിധായകനാണ് അനീഷ് ഉപാസന.മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്നും സിനിമയുടെ വിജയത്തിന് അത് അത്യാവശ്യമാണെന്നും കാണിച്ചാണ് അനീഷ് ഉപാസന ഫേസ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയത്.
2018 സിനിമയുടെ അണിയറക്കാര്‍ക്കും ആന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയറ്റര്‍ ഉടമകള്‍ക്കുമായാണ് തുറന്ന കത്ത് എന്ന പേരില്‍ അനീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ഇതിനു ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് 2018 സംവിധായകന് ജൂഡ് ആന്റണി. “എല്ലാവരും അധ്വാനിക്കുന്നവരാണ്. തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്.
അതിനുള്ള അവകാശവും അവര്‍ക്കുണ്ട് . ജനങ്ങള്‍ വരട്ടെ , സിനിമകള്‍ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മള് ഒന്നല്ലേ? ഒന്നിച്ചു സന്തോഷിക്കാം. സ്നേഹം മാത്രം എന്നാണ് ജൂഡ് മറുപടിയില്‍ പറയുന്നത്.