നടന് ആന്റണി പെപ്പെയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ജൂഡ് ആന്റണി.
പ്രൊഡ്യൂസറുടെ അടുത്തുനിന്ന് 10 ലക്ഷം രൂപ വാങ്ങിയശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം.
കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണെന്നും ജൂഡ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.
അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് പിന്മാറിയതെന്നാണ് അഭിമുഖത്തില്‍ ജൂഡ് പറഞ്ഞത്.
അഭിമുഖത്തില്‍ ജൂഡ് പറഞ്ഞതിങ്ങനെ…ഷെയിന്‍ നിഗം, ഭാസി ഇവരുടെ പേരിലൊക്കെ വരുന്ന ഏറ്റവും വലിയ കുറ്റം കഞ്ചാവടിച്ചു, ലഹരിമരുന്നിന് അടിമയാണ് എന്നൊക്കെയാണ്.
ഇതൊന്നുമില്ലാതെ പച്ചയ്ക്ക്, സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നുപറഞ്ഞൊരുത്തനുണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ ഭയങ്കര നല്ലവന്‍ എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്.
എന്റെ പടം ചെയ്യാന്‍ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്തുനിന്ന് 10 ലക്ഷം രൂപ വാങ്ങി അവന്റെ പെങ്ങളുടെ കല്യാണം നടത്തി അതിനുശേഷം ആ സിനിമയില്‍ നിന്ന് 18 ദിവസം മുന്‍പ് പിന്മാറിയ ഒരുത്തനാണ് അവന്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണ്.
ആന്റണി പെപ്പെ ഒരു സാധാരണക്കാരനാണ്, എന്റെ വീടിന്റെ അടുത്തുള്ള അങ്കമാലിയിലെ ഒരുത്തനാണ്. അവന് കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല.
സിനിമ തുടങ്ങുന്നതിന് മുമ്പ് തിരക്കഥ ഇഷ്ടപെട്ടില്ലെന്നാണ് പറഞ്ഞത്. സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് വര്‍ക്കായില്ലെന്ന് പറഞ്ഞു.
എന്റെ കൈയില്‍ അതിന്റെ വോയിസ് മെസേജുകള്‍ എല്ലാമുണ്ട്. ആ നിര്‍മാതാവ് എന്റെ അടുത്തുവന്ന് കരഞ്ഞിട്ടുണ്ട്.
ഈ വൃത്തികേടൊക്കെ കാണിച്ചിട്ട് അവന് വേറൊരു സിനിമ ചെയ്തു, ആരവം. അത് ഷൂട്ട് ചെയ്തെങ്കിലും ആ സിനിമ വേണ്ടെന്നുവച്ചു. ശാപമാണ്, കട്ട ശാപമാണ്’
എന്റെ പ്രൊഡ്യൂസര്‍ മുടക്കിയ കാശ് അവന് എത്രയോ കാലം കഴിഞ്ഞ് തിരിച്ചുതന്നു, ഇത്തരം യോഗ്യതയില്ലാത്ത ഒരുപാടുപേര് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്.
ഈ പെപ്പെ എന്ന് പറഞ്ഞവന് പെല്ലിശ്ശേരി ഇല്ലെങ്കില്‍ അവനൊന്നും ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട കാര്യമില്ല’. എല്ലാവരും ഭാസിയുടെ ഷെയിന്‍ നിഗത്തിന്റെയും പേരില്‍ കുറ്റം പറയുകയാണ്, പക്ഷെ യഥാര്‍ത്ഥ നായകന് അവടെ ഒളിച്ചിരിക്കുകയാണ്. അവന് ലോക ഉടായിപ്പാണ് എന്നാണ് അഭിമുഖത്തില്‍ ജൂഡ് പറഞ്ഞത്.