സ്ഥിരമായി ഹര്‍ത്താലുകള്‍ ആഘോഷിച്ചിരുന്നുവെന്നും അവര്‍ ഒരുകാലത്ത് മലയാളികള്‍ എന്നറിയപ്പെട്ടിരുന്നു, ഹര്‍ത്തലിനെതിരായ ജൂഡ് ആന്റണിയുടെ പോസ്റ്റ് വൈറല്‍

Jude_Anthany01വ്യാഴാഴ്ച്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഹര്‍ത്താലുകളെ വ്യത്യസ്തമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കില്‍ പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം അറിയിച്ചത്. ഇരുപതു വര്‍ഷം കഴിയുമ്പോള്‍ കണ്ടേക്കാവുന്ന ഒരു പോസ്റ്റ് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിസംഗരായ ഒരുകൂട്ടം മനുഷ്യര്‍ സ്ഥിരമായി ഹര്‍ത്താലുകള്‍ ആഘോഷിച്ചിരുന്നുവെന്നും അവര്‍ ഒരുകാലത്ത് മലയാളികള്‍ എന്നറിയപ്പെട്ടിരുന്നുവെന്നും ജൂഡ് പറയുന്നു.

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്:Jude_Anthany_post

Related posts