കസബ വിവാദം അതിന്റെ പരിധികള്‍ വിട്ട് കത്തിപ്പടരുകയാണ്. പാര്‍വതിയും സംവിധായകന് ജൂഡ് ആന്റണിയും തമ്മിലുള്ള പോരാട്ടമാണ് കളത്തിന് കൂടുതല്‍ ചൂട് പകര്‍ന്നത്. ഇപ്പോള്‍ പാര്‍വതി ബാറ്റണ്‍ പ്രതാപ് പോത്തന് കൈമാറിയതോടെ സംഭവം ഹൈ വോള്ട്ടേജിലെത്തിയിരിക്കുകയാണ്. പ്രതാപ് പോത്തന്-ജുഡ് ആന്റണി പോരാട്ടത്തില്‍ ആദ്യ വെടിപൊട്ടിച്ചത് പ്രതാപ് പോത്തനാണ്.
ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയാണ് പ്രതാപ് പോത്തന് ചെയ്തത്. നിങ്ങള്‍ ഒന്നുമല്ലെന്നും ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണെന്നുമായിരുന്നു പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെ…
‘ A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day .you r a nobody ..protect yourself with the help of ppl because believe me you deserve the the worst you sad man I don’t mind dyeing because for I have proved and u r a sick man who has not…face me you asshole’.
ഈ പോസ്റ്റിന് ജൂഡ് ഫേസ്ബുക്കിലൂടെ തന്നെ ഉഗ്രന്‍ മറുപടി കൊടുത്തതോടെ ഇത് ഇവിടം കൊണ്ടൊന്നും നില്ക്കുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ”കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്’. ഇങ്ങനെയായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്തായാലും സംഭവത്തിനു എരികേറ്റാന്‍ ആരാധകരും ഇരുചേരിയില്‍ ചേര്‍ന്ന പോരാട്ടത്തിലാണ്. ഇത് എവിടെച്ചെന്ന് അവസാനിക്കും എന്നാണ് ഇപ്പോഴത്തെ സംശയം… ?