ബസ് കൺസഷൻ വിദ്യാർഥികൾ നാണക്കേടായി കാണുന്നുവെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്.
വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്.
അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്.
കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്. – ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
10 വർഷം മുൻപാണ് വിദ്യാർഥികളുടെ കൺസഷൻ തുക രണ്ട് രൂപയായി നിശ്ചയിച്ചത്.
രണ്ട് രൂപ ഇന്ന് വിദ്യാർഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
എന്നാൽ തന്റെ പ്രസ്താവനയിലെ ഒരുഭാഗം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും കൺസഷൻ നിരക്ക് പരമാവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പിന്നീട് പറഞ്ഞു.