ജോഡ്പൂർ: മാനംഗക്കേസിൽ കോടതിയിലെത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന്റെ കാലിൽ വീണ് സിക്കിം ഹൈക്കോടതി മുൻ ജഡ്ജി സുന്ദർ നാഥ് ഭാർഗ. ജോഡ്പൂർ കോടതിക്ക് പുറത്തായിരുന്നു സംഭവം.
16 വയസുള്ള പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തതിന് ജയിലിലാണ് ഇപ്പോൾ ഈ സ്വയം പ്രഖ്യാപിത ആൾദൈവം. ഈ കേസുമായി ബന്ധപ്പെട്ട് ആശാറാമിനെ ജോധ്പൂർ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു മുൻ ഗവർണർ കൂടിയായ ഭാർഗവ കോടതി വളപ്പിൽ വച്ച് പ്രതിയുടെ കാൽതൊട്ടു വണങ്ങിയത്.
രാജസ്ഥാൻ പോലീസിന്റെ അകന്പടിയോടെ വാഹനത്തിൽ നിന്ന് ഇറങ്ങി കോടതിയിലേക്ക് വരുകയായിരുന്ന പ്രതിയുടെ മുൻപിലേക്ക് ഭാർഗവ കടന്നു വരുകയായിരുന്നു. തുടർന്ന് പോലീസിന്റെ മുൻപിൽ വച്ച് തന്നെ അദ്ദേഹം പ്രതിയുടെ കാലിൽ വീണു വണങ്ങി.
ഭാർഗവയുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിയുടെ കാൽ തൊട്ടു വണങ്ങി. താൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണെന്നും ആശാറാം ബാപ്പു എത്തുന്നുണ്ടെന്ന് അറിഞ്ഞ് ദർശനത്തിന് എത്തിയതാണെന്നും മുൻ ജഡ്ജി പറഞ്ഞു.