ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ചു; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ആ​ല​പ്പു​ഴ: ജ​ഡ്ജി​യു​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​എ സാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി​യു​ടെ വാ​ഹ​ന​മാ​ണ് സാ​ബു ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ച്ച​ത്.

റോ​ഡി​ൽ ഗ​ട്ട​റാ​യ​തി​നാ​ൽ അ​തി​ൽ വീ​ഴാ​തെ വ​രി​ക​യാ​യി​രു​ന്നു കാ​ർ. എ​ന്നാ​ൽ ആ ​സ​മ​യം കാ​ർ സാ​ബു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കാ​ൻ വ​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ വ​ണ്ടി ത​ട​ഞ്ഞ​ത്. പ​ക്ഷേ കാ​റി​ൽ ജ​ഡ്ജി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, സ്റ്റേ​ഷ​ൻ ജാ​മ്യം കൊ​ടു​ക്കാ​വു​ന്ന കേ​സാ​യി​ട്ടും സാ​ബു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

Related posts

Leave a Comment