വധശിക്ഷ വിധിച്ചതിന് ശേഷം ജഡ്ജി പേന കുത്തിയൊടിക്കുന്നു! പ്രതീകാത്മക പ്രവര്‍ത്തിയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ ഇവയാണ്

theഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലേയും പരമാവധി ശിക്ഷയാണ് വധശിക്ഷ. അതിക്രൂരവും പൈശാചികവും നിഷ്‌ക്കരുണവുമായ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി വധശിക്ഷ വിധിയ്ക്കാറ്. ഏതാനും മതവിഭാഗങ്ങള്‍ വധശിക്ഷയോട് വിയോജിക്കുന്നവരാണ്. ചില മനുഷ്യാവകാശ സംഘടനകളും വധശിക്ഷ നിര്‍ത്തലാക്കണമെന്ന വാദക്കാരാണ്. ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിക്കാന്‍, അയാള്‍ എത്ര വലിയ തെറ്റ് ചെയ്ത ആളാണെങ്കിലും, മറ്റൊരു മനുഷ്യന് അവകാശമില്ല എന്നാണ് ഇത്തരക്കാര്‍ വാദിക്കുന്നത്.

ഏതായാലും ഇന്ത്യയില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടില്ല. വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിക്കുകയാണ് ചെയ്യുന്നത്. ഇതിനു പിന്നില്‍ ചില കാര്യങ്ങളും കാരണങ്ങളുമുണ്ട്. പേന കുത്തിയൊടിക്കല്‍ ഒരു പ്രതീകാത്മകമായ പ്രവര്‍ത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടായാകാതിരിക്കട്ടെ എന്നാണ് ഇതിന്റെ ഒന്നാമത്തെ സൂചന. വധശിക്ഷ എഴുതിയ പേന കറ പറ്റിയതാണ് എന്നാണ് വിശ്വാസം. ഈ പേനയുടെ മുന കുത്തിയൊടിക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നു.

പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണ്ണയത്തിന് അവകാശമില്ല എന്ന അര്‍ത്ഥവുമുണ്ട്. ജഡ്ജിയ്ക്കും തന്റെ തീരുമാനത്തില്‍ പുനര്‍ വിചിന്തനം നടത്താനോ മാറ്റം വരുത്താനോ സാധ്യമല്ല എന്നും അര്‍ത്ഥമുണ്ട്. ഇനിയൊരിക്കലും ഇത്തരത്തില്‍ ഒരു വിധി എഴുതാന്‍ ഈ പേന കാരണമാകാതിരിക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിക്കുന്നതിന് പിന്നിലുണ്ട്. എന്നാല്‍ പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് മഷിപ്പേനയ്ക്ക് പകരം ബോള്‍ പോയിന്റ് പേനകളായതിനാല്‍ അവയുടെ അഗ്രം ഒടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാരണത്താല്‍ വിധിയെഴുത്തിന് ശേഷം പേനയിലെ റീഫില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലുള്ള സങ്കടവും നിരാശയും പ്രകടിപ്പിക്കുന്നതിനുള്ള ഉപാധിയായും ഈ പ്രവര്‍ത്തിയെ കണ്ടു വരുന്നു.

Related posts