നെടുങ്കണ്ടം: വിമണ്‍സ് ഖേലോ ഇന്ത്യ നാഷണല്‍ ജൂഡോ മത്സരത്തില്‍ നെടുങ്കണ്ടം സ്പോര്‍ട്സ് അക്കാദമിയുടെ നന്ദന പ്രസാദിന് വെങ്കലം. തൃശൂരിൽ സമാപിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് നന്ദന വെങ്കല മെഡല്‍ നേടിയത്.
ജൂണിയർ വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് നന്ദന മത്സരിച്ചത്. ചെന്നെയിൽ നടന്ന സൗത്ത് സോൺ ഖേലോ ഇന്ത്യാ ജൂഡോ വിമണ്‍സ് ലീഗ് ആന്‍ഡ് റാങ്കിംഗ് ടൂര്‍ണമെന്റില്‍ നന്ദന സ്വർണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷം തുടര്‍ച്ചയായി സ്കൂള്‍, അമച്ച്വര്‍ വിഭാഗങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ നന്ദന പ്രസാദ് സ്വര്‍ണം നേടിയിട്ടുണ്ട്.
നെടുങ്കണ്ടം പൂവക്കുളത്ത് ആശാ ബാലകൃഷ്ണനാണ് മാതാവ്. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ നന്ദന നെടുങ്കണ്ടം എൻഎസ്എ ജൂഡോ അക്കാഡമിയിൽ ടോണി ലീ, സൈജു ചെറിയാന്, മരിയാ ലീ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിവരുന്നത്.