ന്യൂഡൽഹി: 5ജി നെറ്റ്വർക്കിനെതിരെ നൽകിയ ഹർജിയിൽ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗളയ്ക്ക് തിരിച്ചടി.
ജൂഹി ചൗള നൽകിയ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. അനാവശ്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും അവർ ഹർജി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ജൂഹി ചൗളയുടെ വാദങ്ങൾ എല്ലാം തള്ളിയാണ് കോടതി നടിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയത്.