എ​ന്താണ് ജ്യൂ​സ് ജാ​ക്കിം​ഗ്? സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ വ​ഴി വിവരം ചോർത്തുന്ന തട്ടിപ്പ് സംഘം സജീവം ; മുന്നറിയിപ്പുമായി കേ​ര​ള പോ​ലീ​സ്


കൊ​ച്ചി: സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ വ​ഴി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ജ്യൂ​സ് ജാ​ക്കിം​ഗി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ബ​സ് സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, പാ​ർ​ക്കു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ടു​ന്നു.

ചാ​ർ​ജിം​ഗി​നാ​യു​ള്ള യു​എ​സ്ബി പോ​ർ​ട്ടു​ക​ളും പ്രീ​പ്രോ​ഗ്രാം ചെ​യ്ത ഡാ​റ്റ കേ​ബി​ളും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. പൊ​തു​ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നി​ൽ മാ​ൽ​വെ​യ​റു​ക​ൾ ലോ​ഡു​ചെ​യ്യു​ന്ന​തി​ന് ത​ട്ടി​പ്പു​കാ​ർ ഒ​രു യു​എ​സ്ബി ക​ണ​ക്ഷ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ല്ലെ​ങ്കി​ൽ, മാ​ൽ​വെ​യ​ർ​ബ​ന്ധി​ത​മാ​യ ക​ണ​ക്ഷ​ൻ കേ​ബി​ൾ മ​റ്റാ​രോ മ​റ​ന്നു​വ​ച്ച രീ​തി​യി​ൽ ചാ​ർ​ജ്ജിം​ഗ് സ്റ്റേ​ഷ​നി​ൽ പ്ല​ഗ് ഇ​ൻ ചെ​യ്തി​രി​ക്കും.

മ​റ്റു​ള്ള​വ​ർ ഇ​തു​പ​യോ​ഗി​ച്ച് ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ ജ്യൂ​സ് ജാ​ക്കിം​ഗ് സം​ഭ​വി​ക്കു​ന്നു. പ​ല​രും ഇ​തി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ​പ്പ​റ്റി ബോ​ധ​വാ​ൻ​മാ​ര​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്.

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ചാ​ർ​ജിം​ഗ് കേ​ബി​ളും ഡാ​റ്റാ കേ​ബി​ളും ഒ​രു കേ​ബി​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത് മു​ത​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​രം ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്.

ത​ട്ടി​പ്പു​കാ​രു​ടെ രീ​തി
ബാ​ങ്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​സ്‌​വേ​ഡു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ൾ, വ്യ​ക്തി​ഗ​ത ഡാ​റ്റ എ​ന്നി​വ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തു​ക​യും വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്യു​ന്നു.

പാ​സ്‌​വേ​ഡു​ക​ൾ റീ​സെ​റ്റ് ചെ​യ്ത് ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് യ​ഥാ​ർ​ഥ ഉ​ട​മ​യെ പു​റ​ത്താ​ക്കി സ്വ​കാ​ര്യ ഡാ​റ്റ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യും.

കേ​ബി​ൾ പോ​ർ​ട്ടി​ൽ ഒ​രു ഉ​പ​ക​ര​ണം എ​ത്ര സ​മ​യം പ്ല​ഗ് ചെ​യ്തി​രി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ച്, വ​ള​രെ വ​ലി​യ അ​ള​വി​ലു​ള്ള ഡാ​റ്റ വ​രെ അ​പ​ഹ​രി​ക്ക​പ്പെ​ട്ടേ​ക്കാം.

ജ്യൂ​സ്ജാ​ക്കിം​ഗ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ, ഉ​പ​യോ​ക്താ​വ് ത​ന്‍റെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്നി​ല്ല.ജ്യൂ​സ് ജാ​ക്കിം​ഗ് വ​ഴി മാ​ൽ​വെ​യ​റു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് ഫോ​ണി​ലോ കം​പ്യൂ​ട്ട​റി​ലോ കൃ​ത്രി​മം കാ​ണി​ക്കാം.

ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്ന് ഉ​പ​യോ​ക്താ​വി​നെ ലോ​ക്ക് ചെ​യ്യു​ക അ​ല്ലെ​ങ്കി​ൽ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക ഉ​ൾ​പ്പെ​ടെ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യേ​ക്കാം.

ചാ​ർ​ജ​റി​ലേ​ക്ക് പ്ല​ഗ് ചെ​യ്തി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തെ മാ​ൽ​വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക് ചെ​യ്യു​ക മാ​ത്ര​മ​ല്ല, അ​തേ മാ​ൽ​വെ​യ​ർ മ​റ്റ് കേ​ബി​ളു​ക​ളെ​യും പോ​ർ​ട്ടു​ക​ളെ​യും ഹാ​നി​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാം.

ചാ​ർ​ജിം​ഗ് ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ അ​പ്ലോ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന ചി​ല മാ​ൽ​വെ​യ​റു​ക​ൾ ഹാ​ക്ക​ർ​ക്ക് പൂ​ർ​ണ നി​യ​ന്ത്ര​ണം ന​ൽ​കി​ക്കൊ​ണ്ട് ഉ​ട​മ​യെ അ​വ​രു​ടെ ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്ന് ലോ​ക്ക് ചെ​യ്യു​ന്നു.

സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ
പൊ​തു ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ ഡി​വൈ​സു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക. ക​ഴി​വ​തും പ​വ​ർ ബാ​ങ്ക് ഉ​പ​യോ​ഗി​ച്ച് ചാ​ർ​ജ് ചെ​യ്യു​ക.

ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ പാ​റ്റേ​ണ്‍ ലോ​ക്ക്, വി​ര​ല​ട​യാ​ളം, പാ​സ് വേ​ർ​ഡ് തു​ട​ങ്ങി​യ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്.

പൊ​തു യു​എ​സ്ബി ചാ​ർ​ജിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്ക് പ​ക​രം എ​സി പ​വ​ർ ഔട്ട്‌ലെറ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. കേ​ബി​ൾ വ​ഴി ഹാ​ക്കിം​ഗ് ന​ട​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പാ​ക്കാ​ൻ യു​എ​സ്ബി ഡാ​റ്റ ബ്ലോ​ക്ക​ർ ഉ​പ​യോ​ഗി​ക്കാം.

എ​ന്താണ് ജ്യൂ​സ് ജാ​ക്കിം​ഗ്
പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന സൗ​ജ​ന്യ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ വ​ഴി ഹാ​ക്ക​ർ​മാ​ർ​ക്ക് നി​ങ്ങ​ളു​ടെ ഡാ​റ്റ ചോ​ർ​ത്താ​ൻ ക​ഴി​യും. ഇ​ത്ത​രം പൊ​തു​ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ ഡാ​റ്റ അ​പ​ഹ​രി​ക്ക​പ്പെ​ടു​ന്ന​താ​ണ് ജ്യൂ​സ് ജാ​ക്കിം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment