പയ്യന്നൂര്‍: മദ്യം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത മകന് അയച്ചു കൊടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.
വടകര വില്യാമ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരേയാണ് പോലീസ് കേസെടുത്തത്. ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കിയശേഷം പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്ന വീഡിയോ യുവതിയുടെ പ്രായപൂര്‍ത്തിയെത്താത്ത മകനും പ്രതി അയച്ചു കൊടുത്തിരുന്നു.
ഇതേത്തുടര്‍ന്ന് യുവതിയുടെ മകന് നല്കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്. ഇപ്പോള്‍ കാസര്‍ഗോട് ജില്ലയില്‍ താമസിക്കുന്ന യുവതിയെയാണ് മുഹമ്മദ് ജാസ്മിന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പീഡന ശ്രമത്തിന് യുവതി നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് പോലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ നിന്നു ചന്തേര പോലീസ് നേരത്തെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്തതിനെ തുടര്‍ന്ന് ഇയാളിപ്പോള്‍ ജയിലിലാണ്.