ഭക്ഷണത്തിന് കഴുത്തറപ്പൻ ബില്ല് ഈടാക്കുന്ന ഭക്ഷണശാലകൾ എല്ലാ നഗരത്തിലുമുണ്ട്. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും പതിവാണ്. അത്തരമൊരു പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. തിരുവനന്തപുരം വഴുതക്കാട്ടെ ഒരു സ്വകാര്യ ഭക്ഷണ ശാലയിൽ നിന്നും നാരങ്ങാവെള്ളം കുടിച്ച അബ്ദുൾ ലത്തീഫ് എന്നയാളാണ് ബില്ല് സഹിതം ഫേസ്ബുക്കിൽ പ്രതിഷേധക്കുറിപ്പിട്ടത്.
രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളത്തിന് 230 രൂപയാണ് നൽകേണ്ടി വന്നത്. മെനു കാർഡിലെ വില പരിശോധിക്കാതിരുന്നതിനാൽ ഒന്നും പറയാതെ പണം നൽകി അടുത്തുള്ള കടയിൽ നിന്നും പന്ത്രണ്ട് രൂപ നൽകി നാരങ്ങ വെള്ളം കുടിച്ചപ്പോഴാണ് തന്റെ ദാഹം മാറിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആദ്യം കയറിയ റസ്റ്റൊറന്റിലെയും രണ്ടാമത് കയറിയ ജ്യൂസ് പാർലറിലെയും ബില്ല് സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അബ്ദുൾ ലത്തീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്