ചീമേനി: ഐസ്ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് കടയിലെ രണ്ട് ജോലിക്കാര്‍ അറസ്റ്റില്‍.
ചീമേനി ടൗണിലെ ഐസ്ക്രീം പാര്‍ലറില്‍ ജോലിചെയ്യുന്ന പരപ്പ സ്വദേശി ബാസിത് (21), ചീമേനി ചെമ്പ്രകാനത്തെ നിയാസ് (23) എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ്ചെയ്തത്.
ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് നല്കിയ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.
കടയിലെ കാബിനില്‍ ഇരുന്ന് ജ്യൂസ് കഴിക്കവേ ഇവര്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കടയിലെത്തി ഇരുവരേയും മര്‍ദിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഇരുന്ന കാബിനില്‍ സിസിടിവി കാമറയും ഉണ്ടായിരുന്നില്ല.
പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.