പ്രതീക്ഷിച്ചത് കിട്ടാതെ പോയതു കൊണ്ടാണ് ജൂലി-2 പരാജയപ്പെടാൻ കാരണമെന്ന് റായി ലക്ഷ്മി. ട്രെയ്ലറിലും ടീസറിലും ചില രംഗങ്ങൾ കാട്ടി പ്രേക്ഷകരെ ആകർഷിച്ചെങ്കിലും അത്തരത്തിലൊന്നും സിനിമയിൽ കാണാതെ വന്നതോടെ ചിത്രം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ചിത്രം ഇറങ്ങുന്നതിന് മുന്നേ ജൂലി-2 പരാജയമായിരിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മാർക്കറ്റിംഗ് രീതികൾ ശരിയല്ലായിരുന്നു. ട്രെയ്ലറും ടീസറും കുടുംബ പ്രേക്ഷകരിൽ തിയറ്ററിൽ നിന്ന് അകന്നു നിൽക്കാനുള്ള തോന്നൽ ഉളവാക്കി. സിനിമ വൻ പരാജയമാണ് ഏറ്റുവാങ്ങിയതെങ്കിലും ബോളിവുഡിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ തുടക്കമാണ് കിട്ടിയതെന്നും താരം പറഞ്ഞു.
ജൂലി2 പരാജയപ്പെട്ടതില്‍ തനിക്ക് നിരാശയില്ലെന്നും ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്. ജൂലി 2ന്റെ ടീസറും ട്രെയിലറും കണ്ടവര്‍ ഇക്കിളി രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് സിനിമ കാണാനെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരുവിധ രംഗവും ചിത്രത്തിലുണ്ടായിരുന്നില്ല. പരസ്യവും പ്രമോഷനുമാണ് സിനിമയെ തെറ്റിദ്ധരിപ്പിച്ചത്.
സെക്സ് സിനിമയെന്ന തരത്തില്‍ ജൂലി2 നെ പ്രമോട്ട് ചെയ്യരുതെന്ന തരത്തിലുള്ള നിര്‍ദേശം അന്നേ താന്‍ നല്‍കിയിരുന്നുവെന്ന് റായി ലക്ഷ്മി പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പങ്കെടുത്ത ഒരു പരിപാടിയിലും ഇത് സെക്സ് ചിത്രമാണെന്ന തരത്തില്‍ പറഞ്ഞിട്ടുമില്ല.ജൂലി2 പരാജയമാണെന്ന് സംവിധായകന് ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നു സമ്മതിച്ചത്.