റായ് ലക്ഷ്മി നായികയാകുന്ന ഇറോട്ടിക് ത്രില്ലർ ജൂലി 2 നവംബർ 24ന് തിയറ്ററുകളിലെത്തും. ബോളിവുഡിലെ ആദ്യ നായികാ വേഷത്തിന്റെ ത്രില്ലിലാണ് താരം.
ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്നിരുന്ന കേസിൽ വിജയമുണ്ടായെന്നും എല്ലാകാര്യത്തിലും തീർപ്പുണ്ടായെന്നും റായ് ലക്ഷ്മി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ആഗോള തലത്തിൽ വൻ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്.ബോളിവുഡിൽ തിളങ്ങാനൊരുങ്ങിയെത്തുന്ന ആദ്യചിത്രത്തിൽ അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി എത്തുന്നത്. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാകും ചിത്രത്തിലേത്.
ദീപക് ശിവദാസാനിയാണ് സംവിധായകൻ. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലർ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിൻപുറത്തുകാരി സിനിമയിൽ ഹീറോയിൻ ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ.വിജു ഷായാണ് സംഗീതം.
കഥയും തിരക്കഥയും ദീപക് തന്നെ. ദുബായ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷനുകൾ. ഹിന്ദിക്കു പുറമേ തമിഴ്, തെലുങ്ക് കന്നഡ, എന്നി ഭാഷകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.