ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരേ വിദ്യാർഥി യൂണിയൻ ഇന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഇതേതുടർന്ന് പാർലമെന്റിന്റെ സുരക്ഷ പോലീസ് ശക്തമാക്കി. കൂടുതൽ കേന്ദ്രസേനയെയും പാർലമെന്റ് പരിസരത്ത് വിന്യസിച്ചു.
അതേസമയം, മാർച്ചിനായി വിദ്യാർഥികളെ കോളജിനു പുറത്തേക്കിറങ്ങാൻ അനുവദിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ക്യാന്പസിന്റെ എല്ലാ ഗേറ്റുകളിലും പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചത്.