മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയായ ബിഗ്ബോസ് സീസണ് അഞ്ചിന് കഴിഞ്ഞ ദിവസമായിരുന്നു സമാപനമായത്.
ഇത്തവണ അഖില് മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയും കാറുമാണ് ഒന്നാംസ്ഥാനക്കാരനായ അഖിലിന് ലഭിച്ചത്.
റെനീഷയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചപ്പോള് മൂന്നാം സ്ഥാനം നേടിയത് ജുനൈസ് വിപിയായിരുന്നു.
ഇപ്പോഴിതാ ഗ്രാന്ഡ് ഫിനാലെയ്ക്ക് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തിയ ജുനൈസ് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
അഖില്മാരാറുമായ ബിഗ് ബോസ് ഹൗസില് വെച്ച് തര്ക്കങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം അവിടെ വെച്ച് തന്നെ കഴിഞ്ഞുവെന്നും ഷോയില് 100 ദിവസം നില്ക്കാനായത് ഭയങ്കര ഭാഗ്യമാണെന്നും ഇപ്പോള് സന്തോഷം തോന്നുന്നുവെന്നും ജുനൈസ് കൂട്ടിച്ചേര്ത്തു.
കുറേ കാര്യങ്ങള് തനിക്ക് ഷോയില് നിന്നും പഠിക്കാന് പറ്റി. തനിക്ക് സെറീനയുമായുള്ള അടുപ്പം ഒരു സ്ട്രാറ്റജി ആയിരുന്നില്ലെന്നും സെറീന നോ പറഞ്ഞപ്പോള് തകര്ന്നുപോയിരുന്നുവെന്നും പിന്നീട് താനും അങ്ങനെ അത് നിര്ത്തിയെന്നും തനിക്ക് ഇപ്പോഴും സെറീനയെ ഇഷ്ടമാണെന്നും ജുനൈസ് പറഞ്ഞു.
ബിഗ്ബോസ് ഹൗസ് ഒരു വല്ലാത്ത വീടാണ്. അതിനുള്ളിലെ പലരോടും നമ്മള് ഇമോഷണലി കണക്ടാവുമെന്നും കുറേ പേരുമായി നമ്മള് പോലുമറിയാതെ അടുത്ത് പോകുമെന്നും കുറേ പേരുമായി പിണങ്ങുമെന്നും ഇമോഷന്സ് നമുക്ക് കണ്ട്രോള് ചെയ്ത് കൊണ്ടുപോകാന് പണിയാണെന്നും ജുനൈസ് പറഞ്ഞു.