പെരുമ്പാവൂര്‍: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന ഇതരസംസ്ഥാനത്തൊഴിലാളിക്കായി പെരുന്പാവൂർ നിവാസികൾ ഒന്നായി കൈകോർക്കുന്നു.
വര്‍ഷങ്ങളായി പെരുമ്പാവൂരില്‍ തൊഴിലെടുക്കുന്ന ബംഗാള്‍ സ്വദേശി ഹസനുല്‍ മൊല്ല (22) ് നാട്ടിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവനാണ്.
അതുകൊണ്ടാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് ഉള്‍പ്പടെയുള്ള വലിയൊരു വിഭാഗം ഈ സാധുവിന്റെ ജീവനുവേണ്ടി മുന്‍കൈ എടുത്ത് മുന്നോട്ട് വന്നിരിക്കുന്നത്.
പെരുമ്പാവൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഹസനുലിന് പരിക്കേറ്റത്. അന്ന് ഹസനുലിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഹസനുൽ രക്ഷപ്പെടുകയായിരുന്നു.
വളരെ പെട്ടന്ന് ഒരു സര്‍ജറി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഹായത്തിന് ആരുമില്ലാത്ത, ഭാര്യയും മാനസിക രോഗിയായ ഉമ്മയും അടങ്ങുന്ന കുടുംബത്തില്‍ അത്താണിയായിരുന്നു ഹസന്.
അപകടത്തോടെ സ്പെയിനല്‍ കൊഡിനും ഗുഹ്യസ്ഥാനങ്ങളിലും ഗുരുതര പരിക്കുകള്‍ ആണ് പറ്റിയിട്ടുള്ളത്. പരിക്ക് പറ്റിയ സ്ഥലങ്ങള്‍ പഴുപ്പ് ബാധിച്ച് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രി കിടക്കയില്‍നിന്ന് ഒന്ന് എഴുനേല്‍ക്കാന്‍ പോലും കഴിയാതെ മലമൂത്ര വിസര്‍ജ്യങ്ങള്‍ പോലും കിടന്ന കിടപ്പില്‍ ആണ്.
11 ലക്ഷം രൂപ ചിലവ് വരുന്ന സര്ജറിക് ഒരു വഴിയുമില്ല. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന്, വാഴക്കുളം ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ അടങ്ങുന്ന ജനപ്രതിനിധികളും പെരുമ്പാവൂര്‍ വെസ്റ്റ് മുടിക്കല്‍ ജമാഅത്ത് ഭാരവാഹികളും അടങ്ങുന്ന ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
കൂടാതെ ജമാഅത്ത് പ്രസിഡന്റിന്റെ പേരില്‍ പണം സ്വരൂപിക്കുന്നതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.